English Premier League: Danny Welbeck gives Arsenal late

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരങ്ങളില്‍ ലിവര്‍പൂളും ആഴ്‌സണലും ജയിച്ചപ്പോള്‍ ടോട്ടനത്തിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി.

ആസ്റ്റണ്‍ വില്ലയ്‌ക്കെതിരെ എതിരില്ലാത്ത ആറ് ഗോളിനാണ് ലിവര്‍പൂള്‍ ജയിച്ചത്. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ലെസ്റ്ററിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ആഴ്‌സണലിന്റെ ജയം.

മാഞ്ചസ്റ്റര്‍ സിറ്റിയെ 21നാണ് ടോട്ടനം തോല്‍പിച്ചത്. ജയത്തോടെ ടീം രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. 51 പോയന്റാണ് ടോട്ടനത്തിനുള്ളത്. എല്ലാ ടീമുകളും 26 കളികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 53 പോയന്റുമായി ലെസ്റ്ററാണ് ഒന്നാമത്.

51 പോയന്റുണ്ടെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ പിന്നിലായതിനാല്‍ ആഴ്‌സണല്‍ മൂന്നാമതാണ്. മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമുകളാണ് ആദ്യ അഞ്ചിലുള്ള മറ്റ് ടീമുകള്‍. സതാംപ്ടണ്‍, വെസ്റ്റ്ഹാം, ലിവര്‍പൂള്‍, വാറ്റ്ഫഡ്, സ്‌റ്റോക് ക്ലബ്ബുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Top