ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അഞ്ചു പേര്‍ക്ക് കൊവിഡ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അഞ്ചു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ കൊറോണ പരിശോധനയിലാണ് അഞ്ചു പേര്‍ക്ക് പോസിറ്റീവ് ആയത്. പ്രീമിയര്‍ ലീഗ് സീസണിലെ അഞ്ചാം റൗണ്ട് മത്സരങ്ങള്‍ക്ക് മുമ്പായി ഇന്നലെ താരങ്ങളും ഒഫീഷ്യല്‍സും സ്റ്റാഫുകളുമായി 1128 പേര്‍ക്കാണ് കൊറോണ പരിശോധന പൂര്‍ത്തിയാക്കിയത്. ഇതില്‍ ആണ് അഞ്ചു പോസിറ്റീവ് കേസുകള്‍ വന്നത്. കഴിഞ്ഞ ആഴ്ചത്തെ ടെസ്റ്റില്‍ ഒമ്പത് കൊറോണ പോസിറ്റീവ് കേസുകള്‍ ഉണ്ടായിരുന്നു.

കൊവിഡ് സ്ഥിരീകരിച്ച താരങ്ങളുടെ പേരു വിവരങ്ങള്‍ പ്രീമിയര്‍ ലീഗ് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. താരങ്ങള്‍ക്ക് ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. പോസിറ്റീവ് ആയവര്‍ 10 ദിവസം ഐസൊലേഷനില്‍ കഴിയും.

Top