ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കും ലിവര്‍പൂളിനും വിജയം

ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കും ലിവര്‍പൂളിനും വിജയം. ഫുള്‍ഹാമിനെ ചെല്‍സി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കീഴടക്കിയത്. എവര്‍ട്ടണെതിരെ ഒരൊറ്റ ഗോളിനായിരുന്നു ലിവര്‍പൂളിന്റെ വിജയം. വിജയത്തോടെ ചെല്‍സി ലീഗില്‍ മൂന്നാം സ്ഥാനത്ത് എത്തി.

കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ചെല്‍സി ലീഡ് നേടി. കാന്റെയുടെ പാസ്സില്‍ പെഡ്രോ ലക്ഷ്യം കണ്ടു. 82ാം മിനിറ്റില്‍ ചെല്‍സിയുടെ രണ്ടാം ഗോളും എടുത്തു. ഹസാര്‍ഡിന്റെ പാസ് ലോഫ്റ്റസ് ചീക്ക് ഗോളാക്കുകയായിരുന്നു.

ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിലാണ് ലിവര്‍പൂള്‍ വിജയം കണ്ടത്. 14 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 36 പോയിന്റാണ് ലിവര്‍പൂളിനുള്ളത്. 38പോയന്റായി മാഞ്ചസ്റ്റര്‍ സിറ്റി ആണ് ഇപ്പോഴും ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

Top