ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ; ചെല്‍സി പുതിയ ജേഴ്‌സി പുറത്തുവിട്ടു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സി തങ്ങളുടെ അടുത്ത സീസണിലേക്ക് ഉള്ള കിറ്റ് പുറത്തിറക്കി.ഹസാര്‍ഡ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ജേഴ്‌സി അണിഞ്ഞുള്ള ചിത്രങ്ങളും ക്ലബ്ബ് പുറത്ത് വിട്ടിട്ടുണ്ട്. ചെല്‍സിയുടെ സ്റ്റേഡിയമായ സ്റ്റാംഫോഡ് ബ്രിഡ്ജിന്റെ ചിത്രങ്ങള്‍ കൊണ്ട് തീര്‍ത്തും വ്യത്യസ്തമായ ജേഴ്സിയാണ് ക്ലബ്ബ് പുറത്തിറക്കിയത്.

നൈക്കാണ് ജേഴ്‌സി തയ്യാറാക്കിയിരിക്കുന്നത്. ജേഴ്‌സിയില്‍ സ്റ്റാംഫോഡ് ബ്രിഡ്ജിലെ പ്രശസ്തമായ മാത്യു ഹാര്‍ഡിങ് സ്റ്റാന്‍ഡ്, ഷെഡ് എന്‍ഡ് എന്നിവയുടെ ചിത്രങ്ങളാണുള്ളത്. പുതിയ ജേഴ്‌സി ചിത്രങ്ങളില്‍ റയല്‍ മാഡ്രിഡിലേക് പോകും എന്ന് കരുതുന്ന ഹസാര്‍ഡും ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് ചെല്‍സി ആരാധകര്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കിയിരിക്കുകയാണ്. എന്നാല്‍ താരം ക്ലബുമായി കരാര്‍ പുതുക്കുമോ എന്നതില്‍ ഉറപ്പില്ല.

Top