english premier league ;chelsea first

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി ജയത്തോടെ ഒന്നാം സ്ഥാനത്ത് തുടരുന്നു. ടോട്ടന്‍ഹാമിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.

സണ്ടര്‍ലാന്‍ഡിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തിയ ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയിരുന്നു.

തൊട്ടുപിന്നാലെയായിരുന്നു ചെല്‍സിയുടെ ജയം. സെര്‍ജി അഗ്വേറോയുടെ ഇരട്ടഗോളില്‍ ബേണ്‍ലിയെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റിക്കും മുന്നേറ്റം.

37, 60 മിനിറ്റുകളിലായിരുന്നു സിറ്റിയുടെ ഗോളുകള്‍. ഒന്നാം സ്ഥാനത്തുള്ള ചെല്‍സിക്ക് 31 പോയിന്റാണുള്ളത്. ലിവര്‍പൂളിനും സിറ്റിക്കും 13 മത്സരങ്ങളില്‍നിന്ന് 30 പോയിന്റ് വീതമാണുള്ളത്. മറ്റൊരു മത്സരത്തില്‍ സ്വാന്‍സീ സിറ്റി ക്രിസ്റ്റല്‍ പാലസിനെ 54 നു തോല്‍പ്പിച്ചു

Top