english premier burnley-peg-back-chelsea

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ചെല്‍സിയെ ബേണ്‍ലി സമനിലയില്‍ തളച്ചു. കഴി തുടങ്ങി ഏഴാം മിനിറ്റില്‍ പെഡ്രോയുടെ ഗോളിലൂടെ ചെല്‍സി മുന്നിലെത്തി. എന്നാല്‍ 24മത് മിനിറ്റില്‍ റോബി ബ്രാഡിയുടെ ഗോളിലൂടെ ബേണ്‍ലി സമനില പിടിക്കുകയായിരുന്നു.

മറ്റൊരു മത്സരത്തില്‍ സ്വാന്‍സി സിറ്റി എതിരില്ലാത്ത രണ്ട് ഗോളിന് ലെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി. 36 മത് മിനിറ്റില്‍ ആല്‍ഫി മാവ്‌സണ്‍ 45 മത് മിനിറ്റില്‍ മാര്‍ട്ടിന്‍ ഓള്‍സണ്‍ എന്നിവര്‍ സ്വാന്‍സി സിറ്റിക്കായി ലക്ഷ്യം കണ്ടു. ജയത്തോടെ സ്വാന്‍സി സിറ്റി പോയിന്റ് പട്ടികയില്‍ പതിനഞ്ചാം സ്ഥാനത്ത് എത്തി.

സ്പാനിഷ് ലീഗില്‍ അത്‌ലറ്റികോ മാഡ്രിഡ്, സെവില്ല, സ്‌പോര്‍ട്ടിംഗ് ടീമുകള്‍ക്ക് ജയം. വില്ലാറയല്‍ മലാഗ മത്സരം സമനിലയില്‍ കലാശിച്ചു.

സെല്‍റ്റ വിഗോക്കെതിരായ മത്സരത്തില്‍ 3- 2നാണ് അത്റ്റികോ മാഡ്രിഡ് ജയിച്ചത്. ലാസ് പാല്‍മാസിനെതിരായ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് സെവിയയുടെ ജയം. ലെഗ്‌നസിനെതിരെ രണ്ടാം പകുതിയില്‍ നേടിയ രണ്ട് ഗോളിനാണ് സ്‌പോര്‍ട്ടിംഗ് വിജയിച്ചത്.

വിയ്യാ റയല്‍ മലാഗ മത്സരത്തില്‍ ആദ്യ പകുതിയില്‍ ചാള്‍സ് നേടിയ ഗോളിലൂടെ മലാഗ മുന്നിലെത്തി. എന്നാല്‍ രണ്ടാം പകുതിയില്‍ 62 മത് മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ബ്രൂണോ ഗോളാക്കിമാറ്റിയതോടെ വില്ലാറയല്‍ സമനിലപിടിച്ചു.

Top