ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ചെല്‍സിക്ക് വിജയത്തുടക്കം, ആര്‍സനല്‍ – മാഞ്ചസ്റ്റര്‍ സിറ്റി പോരാട്ടം ഇന്ന്

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണില്‍ ടോട്ടനം ഹോട്‌സ്പര്‍, ചെല്‍സി ടീമുകള്‍ക്ക് വിജയത്തുടക്കം. ടോട്ടനം തങ്ങളുടെ ആദ്യ മല്‍സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തറപറ്റിച്ചപ്പോള്‍ ഹഡേഴ്‌സ്ഫീല്‍ഡ് ടൗണിനെതിരെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ വിജയത്തുടക്കം.

ക്രിസ്റ്റല്‍ പാലസ്, ബോണ്‍മൗത്ത്, വാറ്റ്‌ഫോഡ് ടീമുകളും ലീഗിന് വിജയത്തോടെ തുടക്കമിട്ടു. അതേസമയം, ഒന്നാം ഡിവിഷനിലേക്ക് പ്രമോഷന്‍ കിട്ടിയ വോള്‍വര്‍ഹാംപ്ടന്‍ വാന്‍ഡറേഴ്‌സ് എവര്‍ട്ടനെ 2-2ന് സമനില കുരുക്കിട്ടു.

സീസണിലെ ആദ്യ ആവേശപ്പോരില്‍ ഇന്ന് ആര്‍സനലും നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ഏറ്റുമുട്ടും. രാത്രി 8.30നാണ് മല്‍സരം.

ഇതിനു മുന്‍പ് ലിവര്‍പൂള്‍ വെസ്റ്റ് ഹാം യുണൈറ്റഡിനെയും സതാംപ്ടന്‍ ബേണ്‍ലിയെയും നേരിടും. എട്ടു മണിക്കാണ് ഈ മല്‍സരങ്ങള്‍.

Top