ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ; ചെല്‍സിയുടെ ആദ്യ മത്സരം ഇന്ന്

ണ്ടന്‍ വെള്ളിയാഴ്ച ആരംഭിച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുടെ ആദ്യ മത്സരം ഇന്ന്. പുതിയ പരിശീലകന്‍ മൗറീസിയോ സാറിയുടെ കീഴിലാണ് ചെല്‍സി ഇന്ന് ഇറങ്ങുക. ഡഴ്‌സ്ഫീല്‍ഡ് ടൗണാണ് ചെല്‍സിയുടെ എതിരാളി.

ഇന്നലെ ആരംഭിച്ച ലീഗില്‍ ലെസ്റ്ററിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ലീഗിലെ ആദ്യ വിജയം സ്വന്തമാക്കിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് പിന്നാലെ ഫ്രഞ്ച് ലീഗ്, സ്പാനിഷ് ലാ ലിഗ, ഇറ്റാലിയന്‍ സെരി എ, ജര്‍മന്‍ ബുന്ദസ്‌ലിഗ എന്നിവയ്ക്കും തുടക്കമാകും.

chelsea-1

20 ടീമുകള്‍ പങ്കെടുക്കുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ നിലവിലെ ജേതാക്കള്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ്. വോള്‍വര്‍ഹാംപ്ടണ്‍, കാര്‍ഡിഫ് സിറ്റി, ഫുള്‍ഹാം എന്നീ പുതിയ ടീമുകളും ലീഗില്‍ മാറ്റുരയ്ക്കുന്നുണ്ട്.

Top