english learning course for teachers-c raveendranath

തളിപ്പറമ്പ്: കേരളത്തിലെ ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലെ എല്ലാ അധ്യാപകരെയും ഇംഗ്ലീഷ് പറയാനും പഠിപ്പിക്കാനും പഠിപ്പിക്കാന്‍ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്.

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള സംഭവവമെന്നും എന്നാല്‍ ഇത് അത്ര അര്‍ഥത്തില്‍ ആരും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ മൂന്ന് ഭാഷകളും ചുരുങ്ങിയത് പറയാനെങ്കിലും കേരളത്തിലെ വിദ്യാര്‍ഥികള്‍ പഠിക്കണം. ഇത് മൂന്നും എല്ലാ അധ്യാപകരെയും പഠിപ്പിക്കും അതിലൂടെ വിദ്യാര്‍ഥികളെയും.

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ത്രിമാനത്തില്‍ നിന്ന് പിന്നിട്ട് ചതുര്‍മാന സംവിധാനങ്ങള്‍ നടപ്പിലാക്കും. ഇതിനായി ഒന്നര ലക്ഷത്തോളം അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. സമയാധിഷ്ടിതമാണ് ചതുര്‍മാനത്തിലൂടെ ഉദ്ദേശിക്കുന്നത്.

തളിപ്പറമ്പ് ടഗോര്‍ വിദ്യാനികേതന്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് വേണ്ടി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

പഠനം സമഗ്രമാക്കുക എന്നതിലൂടെ അറിവ് പൂര്‍ണ്ണമാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. അതിന് ആവശ്യമായ ഉപകരണങ്ങള്‍ നമ്മുടെ ക്ലാസ് മുറികളില്‍ ആവശ്യമാണ്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളും ഹൈടെക്ക് ആക്കി മാറ്റും.

തളിപ്പറമ്പിനെ മാതൃകയാക്കിയാണ് കേരളത്തില്‍ വിദ്യാലയങ്ങള്‍ ഹൈടെക്ക് ആക്കുന്നത്. ഇതോടൊപ്പം ആലപ്പുഴ, നോര്‍ത്ത് കോഴിക്കോട് മണ്ഡലങ്ങളും കേരളത്തിന് മാതൃകയാണ്.

നവംബറില്‍ തന്നെ തളിപ്പറമ്പിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക്ക് ആക്കി മാറ്റും. ഇതിന്റെ ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി മാത്രമാണ് ഇനിയുള്ളത്.

ജയിംസ് മാത്യു എംഎല്‍എയുടെ വികസന ഫണ്ട് ഉപയോഗിച്ചാണ് സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. ജയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിച്ചു.

പി.കെ.ശ്രീമതി എംപി സ്‌കൂളിന് വികസന മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് വികസന ഫണ്ട് സ്വീകരണവും നഗരസഭ അധ്യക്ഷന്‍ അള്ളാംകുളം മഹമൂദ് ഫോട്ടോ അനാഛാദനവും കില ഡയറക്ടര്‍ ഡോ.പി.പി.ബാലന്‍ സപ്ലിമെന്റ് പ്രകാശനവും നടത്തി.

Top