ലോക്ക്ഡൗണില്‍ വീട്ടിലിരുന്ന് ഇംഗ്ലീഷ് പഠിക്കാം സൗജന്യമായി… പക്ഷേ ഒരു നിബന്ധന

തിരുവനന്തപുരം: ലോക്ക് ഡൗണില്‍പെട്ട് ബോറടിച്ചിരിക്കുന്ന സംസ്ഥാനത്തെ ആളുകള്‍ക്കായി വിനോദ വിജ്ഞാന പരിപാടികള്‍ സംഘടിപ്പിച്ച് സര്‍ക്കാരും സന്നദ്ധ സംഘടനകളും രംഗത്ത്. വീട്ടില്‍ ഇരിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്ന ഈ സമയത്ത് ഇംഗ്ലീഷ് പഠിക്കാന്‍ അവസരമൊരുക്കുകയാണ് കോഴിക്കോട് എന്‍ഐടിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. സോഷ്യല്‍ മീഡിയയിലൂടെ വീട്ടിലിരുന്നുതന്നെ ഇംഗ്ലീഷ് പഠിക്കാനുള്ള സംവിധാനമാണ് ഇവര്‍ ഒരുക്കുന്നത്.

ഈ കോഴ്സ് തികച്ചും സൗജന്യമാണെങ്കിലും ഇവര്‍ ഒരു നിബന്ധന മുന്നോട്ടുവയ്ക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണമടച്ച് അതിന്റെ റെസീപ്റ്റ് അയച്ചുകൊടുക്കുന്നവര്‍ക്കാണ് ഈ കോഴ്സില്‍ ചേരാനാകുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം 45 ലക്ഷം വിദ്യാര്‍ത്ഥികളാണ് വീട്ടിലിരിക്കുന്നത്. ഇവര്‍ക്ക് വിനോദവും വിജ്ഞാനവും പകരാന്‍ കൈറ്റിന്റെയും എസ്ഇആര്‍ടിയുടെയും ആഭിമുഖ്യത്തില്‍ സമഗ്ര എന്ന പോര്‍ട്ടലിലൂടെ ആവധിക്കാല സന്തോഷങ്ങള്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കുന്നുണ്ട്. ഇത് പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top