ഇംഗ്ലീഷ് ലീഗ് കപ്പ്; സെമിയില്‍ ഉജ്ജ്വല വിജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് ലീഗ് കപ്പ് ആദ്യപാദ സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയം. മാഞ്ചസ്റ്റര്‍ സിറ്റി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെയായിരുന്നു മത്സരിച്ചത്. സിറ്റി 3-1 എന്ന സ്‌കോറിനാണ് ജയം സ്വന്തമാക്കിയത്.

സില്‍വ, റിയാദ് മഹ്റസ്, ആന്ദ്രേസ് പെരേര(സെല്‍ഫ് ഗോള്‍) എന്നിവരാണ് സിറ്റിക്കായി ഗോള്‍ നേടിയത്. എന്നാല്‍ യുണൈറ്റഡിന് വേണ്ടി ഗോള്‍ നേടിയത് മാര്‍ക്കസ് റാഷ്ഫോര്‍ഡാണ്.

സിറ്റിക്കായി ലീഡെടുത്തത് 17-ാം മിനിറ്റില്‍ ബെര്‍ണാര്‍ഡോ സില്‍വ ആണ്. രണ്ടാം ഗോള്‍ നേടിയത് മത്സരത്തിന്റ 33-ാം മിനിറ്റില്‍ റിയാദ് മെഹറസ് ആണ്.

Top