ഇറാന്‍ പ്രൈമറി ക്ലാസ്സുകളില്‍ നിന്ന് ഇംഗ്ലീഷ് ഭാഷാ പഠനം നിര്‍ത്തലാക്കുന്നു

isral

ടെഹ്‌റാന്‍: ഇംഗ്ലീഷ് പഠനം എന്നത് പാശ്ചാത്യസംസ്‌ക്കാരത്തിന്റെ കടന്നുകയറ്റമാണെന്ന ഇസ്ലാമിക പണ്ഡിതരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇറാന്‍ പ്രൈമറി ക്ലാസ്സുകളില്‍ ഇനി മുതല്‍ ഇംഗ്ലീഷ് ഭാഷാ പഠനം ഉണ്ടാകില്ല. സര്‍ക്കാര്‍ സ്‌കൂളുകളിലും, സ്വകാര്യ സ്‌കൂളുകളിലും നടപ്പാക്കിയിരിക്കുന്ന പാഠ്യപദ്ധതിയില്‍ ഇംഗ്ലീഷ് പഠിക്കുന്നതും, പഠിപ്പിക്കുന്നതും നിയമ വിരുദ്ധമാണെന്ന് ഉന്നത വിദ്യാഭ്യാസ തലവന്‍ മെഹ്ദി നാവിഷ് അധാം പറയുന്നു.

പ്രൈമറി വിദ്യാഭ്യാസം ഇറാന്റെ സംസ്‌ക്കാരം പഠിക്കാനുള്ള താഴേത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്കുളള അവസരമാണെന്നും, എന്നാല്‍ ഇംഗ്ലീഷ് പഠനം ഇറാനിയന്‍ സംസ്‌ക്കാരത്തിലേക്ക് പാശ്ചാത്യ സംസ്‌ക്കാരം കടന്നുവരാന്‍ ഇടയാക്കുമെന്നും ഇറാനിയന്‍ ഇസ്ലാമിക നേതാക്കള്‍ വ്യക്തമാക്കി.

Top