നാസി അനുകൂല ചേഷ്ടകളും ചാന്റുകളും ; ആരാധകര്‍ക്കെതിരെ ഇംഗ്ലീഷ് ഫുട്ബാള്‍ അസോസിയേഷന്‍

England

ഇംഗ്ലണ്ട് – ടുണീഷ്യ മത്സരത്തിന്റെ ഭാഗമായി നാസി അനുകൂല ചേഷ്ടകളും ചാന്റുകളും ആലപിച്ച ഇംഗ്ലീഷ് ഫുട്‌ബോള്‍ ആരാധകര്‍ക്കെതിരെ ഇംഗ്ലീഷ് ഫുട്ബാള്‍ അസോസിയേഷന്‍ രംഗത്തെത്തി. അപമാനകരമായ സംഭവം എന്നാണ് ഇംഗ്ലീഷ് എഫ്എ ഇതിനെ ആരോപിച്ചിരിക്കുന്നത്.

തിങ്കളാഴ്ച നടന്ന മത്സരത്തിനു ശേഷം വിജയാഘോഷത്തിന്റെ ഭാഗമായി ഇംഗ്ലീഷ് ഫുട്ബാള്‍ ആരാധകര്‍ റഷ്യയിലെ വോള്‍ഗോഡേര്‍ഡിലെ ഒരു ബാറില്‍ ഒത്തു കൂടുകയും അവിടെ വെച്ചു ഇങ്ങനെ ഒരു വിഡിയോ ഷൂട്ട് ചെയ്തു എന്നുമാണ് കരുതപ്പെടുന്നത്. ‘ഈ വീഡിയോയിലെ ആരാധകരുടെ പ്രവര്‍ത്തനങ്ങളെ തങ്ങള്‍ ശക്തമായി അപലപിക്കുന്നതായി എഫ് എ പറഞ്ഞു.

വീഡിയോയില്‍ ടോട്ടന്‍ഹാം ഫുട്ബാള്‍ ടീമിന്റെ ആരാധകരെ അധിക്ഷേപിക്കുന്നതായാണ് കരുതപ്പെടുന്നത്. ലണ്ടനിലുള്ള ജൂത സമൂഹവുമായി ചരിത്രപരമായ ബന്ധമാണ് ടോട്ടന്‍ഹാം ഹോട്‌സ്പറിനുള്ളത്. ഇത് ചെയ്തവരെ തിരിച്ചറിയാന്‍ പൊലീസ്‌ ശ്രമിക്കുന്നതായി ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു.

അതേസമയം ഞായറാഴ്ച നടന്ന ജര്‍മ്മനി – മെക്സിക്കോ മത്സരത്തിനിടെയിലെ മെക്സിക്കന്‍ ആരാധകരുടെ ചെയ്തികള്‍ക്കെതിരെ ഫിഫ നടപടിക്കൊരുങ്ങിയിരുന്നു. ജര്‍മ്മന്‍ താരങ്ങളെയും ആരാധകരെയും അപമാനിച്ചതിന് പുറമെ സ്വവര്‍ഗാനുരാഗികളെയും മെക്സിക്കന്‍ ആരാധകര്‍ അപമാനിച്ചത്.

പുരുഷ വേശ്യ എന്നര്‍ത്ഥം വരുന്ന സ്പാനിഷ് പദമായ ‘പുടോ’ മോസ്‌കോ ലുസ്നിക്കി സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന ജര്‍മനി-മെക്സികോ മത്സരത്തിനിടയില്‍ മെക്സിക്കന്‍ ആരാധകര്‍ ഉച്ചത്തില്‍ വിളിച്ചു പറയുകയുണ്ടായി. ഇതിനെതിരെയാണ് അന്വേഷണം.

Top