ഇംഗ്ലീഷ് എഫ് എ കപ്പ്; ഷര്‍ട്ടൂരി ആഘോഷിച്ച് അമദ് ദിയാലോ

ലണ്ടന്‍: ഇംഗ്ലീഷ് എഫ് എ കപ്പില്‍ ഗോള്‍ നേട്ടം ഷര്‍ട്ടൂരി ആഘോഷിച്ചിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അമദ് ദിയാലോ. ഇതിന് താരത്തിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. മത്സരത്തിലെ രണ്ടാമത്തെ മഞ്ഞ കാര്‍ഡ് ലഭിച്ചതോടെ താരത്തിന് കളം വിടേണ്ടി വന്നു. എന്നാല്‍ ഷര്‍ട്ടൂരി ഗോള്‍ ആഘോഷിക്കുന്നത് നിയമവിരുദ്ധം ആകുന്നതിനെ ചോദ്യം ചെയ്യുകയാണ് സഹതാരം ബ്രൂണോ ഫെര്‍ണാണ്ടസ്.

മത്സരത്തിന്റെ 121-ാം മിനിറ്റിലാണ് ദിയാലോയുടെ ഗോള്‍ പിറന്നത്. നിര്‍ണായക ഗോളോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരം വിജയിച്ചു. ഇംഗ്ലീഷ് എഫ് എ കപ്പിന്റെ സെമിയില്‍ കടക്കാനും യുണൈറ്റഡ് സംഘത്തിന് കഴിഞ്ഞു. എന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത മത്സരത്തില്‍ ദിയാലോയ്ക്ക് കളിക്കാന്‍ കഴിയില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബ്രെന്റ്‌ഫോര്‍ഡിനെതിരെയാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം.

അത് ആ നിമിഷത്തില്‍ സംഭവിച്ചതാണ്. ദിയാലോ ഒരു യുവതാരമാണ്. ആ നിമിഷം അയാള്‍ ആഘോഷിച്ചു. ഗോള്‍ ആഘോഷിക്കാന്‍ അയാള്‍ക്ക് അവകാശമുണ്ട്. മറ്റു ക്ലബുകളുടെ അനുമതിയോടെയാണ് ഗോള്‍ നേട്ടം ആഘോഷിക്കുന്നത്. അതിന് പരിധി നിശ്ചയിക്കുന്ന നിയമങ്ങള്‍ മാറ്റണമെന്നും ബ്രൂണോ ആവശ്യപ്പെട്ടു.

Top