ഇംഗ്ലണ്ട് മുന്‍ ഓപ്പണര്‍ നിക് കോംപ്റ്റണ്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

ലണ്ടന്‍: ഇംഗ്ലണ്ട് മുന്‍ ഓപ്പണര്‍ നിക് കോംപ്റ്റണ്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഇംഗ്ലീഷ് ക്ലബ് മിഡില്‍സെക്‌സിന് വേണ്ടിയും ഇനി പാഡണിയില്ലെന്നും, ക്ലബിന്റെ പ്രചാരകന്‍ എന്ന നിലയില്‍ പ്രവര്‍ത്തനം തുടരുമെന്നും താരം അറിയിച്ചു.

2012ല്‍ ആന്‍ഡ്രൂ സ്‌ട്രോസ് വിരമിച്ചതോടെയാണ് കോംപ്റ്റണ്‍ ഇംഗ്ലീഷ് ടെസ്റ്റ് ടീമില്‍ ഇടം പിടിച്ചത്. അലിസ്റ്റര്‍ കുക്കിനൊപ്പം ഇന്നിംഗ്‌സ് ചെയ്യാനായിരുന്നു ഈ വലംകൈയന്‍ ബാറ്റ്‌സ്മാന്റെ നിയോഗം.

16 ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിന് വേണ്ടി പാഡണിഞ്ഞ കോംപ്റ്റണ്‍ രണ്ടു സെഞ്ചുറിയും രണ്ടു അര്‍ധ സെഞ്ചുറിയും ഉള്‍പ്പടെ 775 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്.

Top