ആര്‍ച്ചറെ ഉള്‍പ്പെടുത്തി ഇംഗ്ലണ്ടിന്റെ അന്തിമ സ്വാകാഡ്‌ പ്രഖ്യാപിച്ചു

ലോകകപ്പിലെ അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. യുവ പേസര്‍ ജോഫ്ര ആര്‍ച്ചറെ ഉള്‍പ്പെടുത്തിയാണ് ഇംഗ്ലണ്ട് അന്തിമ ടീമിനെ പ്രഖ്യാപിച്ചത്. എന്നാല്‍ ജോഫ്ര ടീമില്‍ ഇടംപിടിച്ചതോടെ ഇടംകൈയന്‍ പേസര്‍ ഡേവിഡ് വില്ലി ടീമില്‍ നിന്ന് പുറത്തായി.

വെറും മൂന്ന് ഏകദിനങ്ങള്‍ മാത്രം കളിച്ചിട്ടുള്ള ജോഫ്രയുടെ പേസിലും കൃത്യതയിലും ഇംഗ്ലണ്ട് ടീം മാനേജ്മെന്റും സെലക്ടര്‍മാരും വിശ്വാസമര്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അവസാന ഏകദിനം കളിച്ച ലിയാം ഡാവ്സന്‍ ടീമിലെത്തിയതും ശ്രദ്ധേയമാണ്.

Top