ഇംഗ്ലണ്ട് ക്രിക്കറ്റ് താരം അലക്സ് ഹെയ്ല്‍സിന് കൊറോണ ലക്ഷണങ്ങള്‍; മത്സരം നിര്‍ത്തിവച്ചു

ലാഹോര്‍: പാകിസ്താന്‍ സൂപ്പര്‍ ലീഗ് (പി.എസ്.എല്‍) നിര്‍ത്തിവെച്ചു. ഇംഗ്ലണ്ട് ക്രിക്കറ്റ് താരം അലക്സ് ഹെയ്ല്‍സിന് കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് മത്സരം നിര്‍ത്തിവച്ചത്. താരം കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച കാര്യം മുന്‍ പാക് ക്യാപ്റ്റനും കമന്റേറ്ററുമായ റമീസ് രാജയാണ് അറിയിച്ചത്.

താരം നാട്ടിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതോടെ ടീമിലുള്ള ബാക്കിയുള്ളവര്‍ എല്ലാം കൊറോണ പരിശോധനകള്‍ക്ക് വിധേയരാകുമെന്നും രാജ അറിയിച്ചിട്ടുണ്ട്.

Top