നാലാം ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു

ലണ്ടന്‍: പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുത്തു. രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഇഷാന്ത് ശര്‍മയ്ക്കും മുഹമ്മദ് ഷമിക്കും പകരം ഉമേഷ് യാദവും ഷാര്‍ദുല്‍ താക്കൂറും ടീമിലിടം നേടി.

സ്പിന്നര്‍ ആര്‍. അശ്വിന് ഇത്തവണയും ടീമില്‍ ഇടംപിടിക്കാന്‍ സാധിച്ചില്ല. ഇംഗ്ലണ്ട് ടീമില്‍ ജോസ് ബട്ട്‌ലര്‍ക്കും സാം കറനും പകരം ഒലി പോപ്പും ക്രിസ് വോക്‌സും ഇടം നേടി.

പരമ്പരയില്‍ ഇരു ടീമും 1-1ന് സമനിലയിലാണ്. ആദ്യ ടെസ്റ്റ് സമനിലയായപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 151 റണ്‍സിന്റെ അപ്രതീക്ഷിത വിജയം നേടി. കഴിഞ്ഞയാഴ്ച നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 76 റണ്‍സിനും ഇന്ത്യ തോറ്റു.

 

Top