ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരമ്പര നേടി ഇംഗ്ലണ്ട്

കാര്‍ഡിഫ്: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി.

മൂന്നാമത്തെയും അവസാനത്തെയും മത്സരം ജയിച്ച് 21നാണ് പരമ്പര സ്വന്തമാക്കിയത്. 19 റണ്‍സിനായിരുന്നു അവസാന കളിയില്‍ ഇംഗ്ലണ്ടിന്റെ വിജയം.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗന്‍ സ്വയം വഴിമാറി ഡേവിഡ് മലന് അരങ്ങേറ്റത്തിന് അവസരം ഒരുക്കി. മോര്‍ഗന് പകരം ബട്ട്‌ലറാണ് ടീമിനെ നയിച്ചത്. 44 പന്തില്‍ നിന്ന് 12 ഫോറും രണ്ട് സിക്‌സറുമടക്കം 78 റണ്‍സെടുത്ത മലന്‍ മികച്ച പ്രകടനമാണ് നടത്തിയത്. മലന് പുറമെ ആഡം ഹെയ്ല്‍സ് (36), ബട്ട്‌ലര്‍ (31) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട കളി കാഴ്ചവെച്ചത്.

ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഡെയ്ന്‍ പാറ്റേഴ്‌സണ്‍ 32 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. മലനാണ് മാന്‍ ഓഫ് ദി മാച്ച്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിലേറ്റ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ കഴിഞ്ഞില്ല. 19 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡിവില്ലിയേഴ്‌സാണ് ടോപ് സ്‌കോറര്‍.

മോഷ്‌ലെ 36ഉം സ്മട്‌സ് 29ഉം ഫെല്‍കുവായോ പുറത്താകാതെ 27ഉം റണ്‍സ് നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ഇംഗ്ലണ്ടിനായി ജോര്‍ദാന്‍ മൂന്നും കറന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

Top