ടി-20 ലോകകപ്പ്: ഇംഗ്ലണ്ടിനെതിരെ പൊരുതിക്കീഴടങ്ങി അഫ്ഗാനിസ്ഥാൻ

ടി-20 ലോകകപ്പ് സൂപ്പർ 12ൽ അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ലണ്ടിനു ജയം. അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ട് അഫ്ഗാനെ വീഴ്ത്തിയത്. അഫ്ഗാനിസ്ഥാൻ മുന്നോട്ടുവച്ച 113 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു. ഇംഗ്ലണ്ടിനു വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തിയ സാം കറനാണ് കളിയിലെ താരം.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് ഇംഗ്ലണ്ടിൻ്റെ പേസാക്രമണത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഹസ്റത്തുള്ള സസായ് (7), റഹ്‌മാനുള്ള ഗുർബാസ് (10) എന്നിവർ വേഗം പുറത്തായപ്പോൾ ഇബ്രാഹിം സദ്രാൻ (32), ഉസ്‌മാൻ ഗനി (30) എന്നിവരുടെ ബാറ്റിംഗാണ് ഒരു തകർച്ചയിൽ നിന്ന് അഫ്ഗാനെ രക്ഷിച്ചത്. എന്നാൽ, ഇരുവരും എടുത്ത റൺസിൻ്റെയത്ര പന്ത് അഭിമുഖീകരിച്ചതിനാൽ റൺ റേറ്റ് വളരെ മോശമായിരുന്നു. ഇരുവരും പുറത്തായതോടെ വീണ്ടും അഫ്ഗാനിസ്ഥാൻ തകർന്നു. നജീബുള്ള സദ്രാൻ (13), മുഹമ്മദ് നബി (3) എന്നിവരൊക്കെ നിരാശപ്പെടുത്തിയപ്പോൾ അഫ്ഗാൻ നിരയിൽ ആകെ 6 പേർ ഒറ്റയക്കത്തിൽ പുറത്തായി. 19.4 ഓവറിലാണ് അഫ്ഗാൻ ഓൾ ഔട്ടായത്.

Top