ക്രിക്കറ്റ് ലോകകപ്പ് വിജയ സാധ്യത ഇംഗ്ലണ്ടിനാണെന്ന് പ്രഖ്യാപിച്ച് ഗ്രെയിം സ്വാന്‍

swann

ഷ്യയില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് വിജയിക്കുവാന്‍ കൂടുതലും സാധ്യതയുള്ളത് ഇംഗ്ലണ്ടിനാണെന്ന് പ്രഖ്യാപിച്ച് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രെയിം സ്വാന്‍. ഏറ്റവും ഉയര്‍ന്ന സ്‌കോറിന്റെ റെക്കോര്‍ഡ് ഇംഗ്ലണ്ട് പുതുക്കിയ ദിവസം തനിക്ക് ഓസീസ് താരങ്ങളോട് സഹതാപം തോന്നിയെന്നും ഗ്രെയിം സ്വാന്‍ പറഞ്ഞു. ഇനി മുതല്‍ എല്ലാ ഏകദിന ലോകകപ്പ് ക്രിക്കറ്റിലും ഏവരും തോല്‍പ്പിക്കാന്‍ പ്രയാസപ്പെടുന്ന ടീം ഇംഗ്ലണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ ലോകകപ്പ് ജേതാക്കളാണ് ഓസ്‌ട്രേലിയയെങ്കിലും മുന്‍ നിര താരങ്ങളില്ലാതെ തുടര്‍ പരാജയങ്ങളേറ്റു വാങ്ങുന്ന ഓസ്‌ട്രേലിയയ്ക്ക് അടുത്ത ലോകകപ്പില്‍ മികവ് പുലര്‍ത്താനാകില്ലെന്നാണ് സ്വാന്‍ പറയുന്നത്. കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫി സമയത്തും സ്വാന്‍ ഇതു പോലെ ഇംഗ്ലണ്ടിനാണ് സാധ്യത കല്‍പ്പിച്ചത്.

Top