വെനസ്വേലയെ തകര്‍ത്ത്‌ അണ്ടര്‍ 20 ലോകകപ്പ് കിരീടം നേടി ഇംഗ്ലണ്ട്

സിയൂള്‍: ഫൈനലില്‍ വെനസ്വേലയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി അണ്ടര്‍ 20 ലോകകപ്പ് സ്വന്തമാക്കി ഇംഗ്ലണ്ട്. ആദ്യപകുതിയില്‍ എവര്‍ട്ടണ്‍ താരം ഡൊമനിക് കള്‍വെര്‍ട്ട് ലെവിനാണ് വിജയഗോള്‍ നേടിയത്.

രണ്ടാം പകുതിയില്‍ വെനസ്വേലയ്ക്ക് പെനാല്‍റ്റി ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ന്യുകാസില്‍ ഗോള്‍കീപ്പര്‍ ഫ്രെഡി വുഡ്മാനാണ് ഇംഗ്ലീഷ് വിജയത്തിന് കാവലായത്.

തോറ്റെങ്കിലും ആദ്യമായി അണ്ടര്‍ 20 ഫൈനല്‍ കളിക്കുന്ന വെനസ്വേല പൊരുതിയാണ് തോറ്റത്. ആദ്യ പകുതിയില്‍ വെനസ്വേലയുടെ റൊണാള്‍ഡോ ലുസെനയുടെ ലോംഗ് റേഞ്ച് ഫ്രീകിക്ക് വുഡ്മാനെ കീഴടക്കിയെങ്കിലും പോസ്റ്റില്‍ തട്ടിമടങ്ങി.

1966-ല്‍ ഇംഗ്ലണ്ടിന്റെ സീനിയര്‍ ടീം ലോകകപ്പ് ഫൈനലിലെത്തിയശേഷം ആദ്യമായാണ് ഇംഗ്ലണ്ടിനു കലാശപോരാട്ടത്തിനു യോഗ്യത ലഭിച്ചത്.

Top