വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് ജയം

ആന്റീഗ: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് ജയം. ആറ് വിക്കറ്റിന്റെ വിജയമാണ് ഇംഗ്ലീഷ് സംഘം നേടിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 202 റണ്‍സില്‍ എല്ലാവരും പുറത്തായി. 32.5 ഓവറില്‍ വെറും നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി.

മറുപടി പറഞ്ഞ ഇംഗ്ലണ്ടിന് വില്‍ ജാക്‌സിന്റെ 73 മികച്ച തുടക്കം നല്‍കി. ഹാരി ബ്രൂക്ക് പുറത്താകാതെ 43ഉം ജോസ് ബട്ലറിന്റെ 58ഉം ഇംഗ്ലണ്ടിനെ അനായാസ വിജയത്തിലേക്ക് നയിച്ചു. പരമ്പരയില്‍ ഇരുടീമുകളും ഓരോ മത്സരം വീതം വിജയിച്ചു. ഇതോടെ അവസാന മത്സരം വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.

ഇംഗ്ലണ്ടിനായി സാം കുറാനും ലയാം ലിവിങ്‌സ്റ്റോണും മൂന്ന് വീതം വിക്കറ്റുകള്‍ നേടി. റെഹാന്‍ അഹമ്മദ്, ഗസ് അറ്റ്കിന്‍സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഷായി ഹോപ്പ് 68ഉം ഷെഫ്രെയിന്‍ റൂഥര്‍ഫോര്‍ഡ് 63ഉം റണ്‍സെടുത്തതാണ് വിന്‍ഡീസ് ഇന്നിംഗ്‌സില്‍ എടുത്ത് പറയാനുള്ളത്.

 

Top