ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും

ധരംശാല: ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ബെന്‍ സ്റ്റോക്‌സ് ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഇന്ത്യന്‍ നിരയില്‍ ദേവ്ദത്ത് പടിക്കല്‍ അരങ്ങേറ്റ ടെസ്റ്റ് കളിക്കും. രജത് പാട്ടിദാറിന് പകരക്കാരനായാണ് കര്‍ണാടകയിലെ മലയാളി താരം കളത്തിലിറങ്ങുന്നത്. ജസ്പ്രീത് ബുംറ തിരികെയെത്തിയപ്പോള്‍ ഇന്ത്യ ആകാശ് ദീപിനെ മാറ്റി നിര്‍ത്തി.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, ദേവ്ദത്ത് പടിക്കല്‍, സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേല്‍, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ.

ഇംഗ്ലണ്ട് ടീമിനെ ഇന്നലെത്തന്നെ പ്രഖ്യാപിച്ചിരുന്നു. ഒലി റോബിന്‍സണ് പകരം മാര്‍ക് വുഡ് മടങ്ങിയെത്തിയതാണ് ടീമിലെ ഏക മാറ്റം. ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിനും ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍‌സ്റ്റോയും 100-ാം ടെസ്റ്റാണ് കളിക്കുന്നത്.

Top