ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 353 റണ്‍സിന് പുറത്ത്

റാഞ്ചി: ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 353 റണ്‍സിന് പുറത്ത്. 122 റണ്‍സ് നേടിയ ജോ റൂട്ട് പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാല് വിക്കറ്റെടുത്തു. രണ്ടാം ദിനം ഇംഗ്ലണ്ടിന് അവശേഷിച്ച മൂന്നും വിക്കറ്റുകളും വീഴ്ത്തിയത് ജഡേജയാണ്.

ജെയിംസ് ആന്‍ഡേഴ്‌സണെയും റണ്‍സ് എടുക്കും മുമ്പ് പുറത്താക്കി ജഡേജ ഇംഗ്ലീഷ് ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. ഇന്ത്യന്‍ നിരയില്‍ നാല് വിക്കറ്റെടുത്ത ജഡേജയെ കൂടാതെ ആകാശ് ദീപ് മൂന്നും മുഹമ്മദ് സിറാജ് രണ്ടും രവിചന്ദ്രന്‍ അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി.

ഏഴിന് 302 എന്ന സ്‌കോറില്‍ നിന്നാണ് ഇംഗ്ലണ്ട് രണ്ടാം ദിനം ബാറ്റിംഗ് പുഃനരാരംഭിച്ചത്. റൂട്ടും റോബിന്‍സണും ചേര്‍ന്ന എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 102 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 58 റണ്‍സെടുത്ത് അര്‍ദ്ധ സെഞ്ച്വറി പിന്നിട്ട റോബിന്‍സണെ പുറത്താക്കി രവീന്ദ്ര ജഡേജ ഇന്ത്യയ്ക്ക് ബ്രേയ്ക്ക് ത്രൂ നല്‍കി. പിന്നാലെ റണ്‍സെടുക്കും മുമ്പ് ഷുഹൈബ് ബഷീറിനെയും ജഡേജ പുറത്താക്കി.

Top