England vs Slovakia

പാരിസ് : യൂറോ കപ്പില്‍ ഗ്രൂപ്പ് ബിയിലെ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കി സ്ലൊവാക്യ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തി.

ഒരു ജയവും രണ്ട് സമനിലയുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറിന് യോഗ്യത നേടി. ഇംഗ്ലണ്ട് ഒരുക്കിയ നിരവധി അവസരങ്ങളെ ഫലപ്രദമായി പ്രതിരോധിച്ച സ്ലൊവാക്യന്‍ ഗോളിയാണ് ഇംഗ്ലീഷുകാരെ സമനിലയില്‍ തളച്ചത്.

ആദ്യ പകുതിയില്‍ റൂണി, ഹാരി കെയ്ന്‍, ഡാലി അലി എന്നിവരെ പുറത്തിരുത്തിയാണ് ഇംഗ്ലണ്ട് കളിക്കാനിറങ്ങിയത്. ഗോള്‍ വരള്‍ച്ച കണ്ട് ഹഡ്‌സണ്‍ രണ്ടാം പകുതിയില്‍ ഇവരെ കളത്തിലിറക്കി. കളിയിലാകെ ഇംഗ്ലണ്ട് സ്ലൊവാക്യന്‍ പോസ്റ്റിലേക്ക് പായിച്ചത് 27 ഷോട്ടുകള്‍.

പക്ഷെ ഒന്നു പോലും ലക്ഷ്യത്തിലെത്തിയില്ല. ആദ്യ പകുതിയില്‍ ജെയ്മി വാര്‍ഡിക്ക് തുറന്നു കിട്ടിയ അവസരം മുതലാക്കാനായിരുന്നെങ്കിലെന്ന് ഇംഗ്ലീഷുകാര്‍ ചിന്തിച്ചിരുന്നിരിക്കണം.

ഗോള്‍രഹിതമായ ആദ്യ പകുതിയില്‍ കളി ഇംഗ്ലണ്ടിന്റെ നിയന്ത്രണത്തിലായിരുന്നു. ഇംഗ്ലീഷ് പകുതിയിലേക്ക് സ്ലൊവാക്യന്‍ നിര എത്തിയില്ലെന്ന് മാത്രമല്ല ആദ്യ പകുതിയില്‍ സ്ലൊവാക്യ ഒരു തവണ മാത്രമാണ് പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തത്.

ആക്രമണത്തിന് സ്ലൊവാക്യ മുന്‍കൈയെടുത്തു. ഇംഗ്ലണ്ട് താരത്തിന്റെ അശ്രദ്ധയില്‍ സ്ലൊവാക്യയുടെ ഷോട്ട് ഇംഗ്ലീഷ് വല കുലുക്കുമെന്ന് കരുതി. ഗാലറിയില്‍ തടിച്ചു കൂടിയ ആരാധകര്‍ ഇംഗ്ലണ്ടിന് മികച്ച പിന്തുണ നല്‍കി.

Top