മൂന്നാം ടെസ്റ്റ്; ആദ്യ സെഷനില്‍ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം

മാഞ്ചസ്റ്റര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ആദ്യ സെഷനില്‍ രണ്ട് വിക്കറ്റ് നഷ്ടം. ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിംഗിനയച്ച ജേസണ്‍ ഹോള്‍ഡറുടെ തീരുമാനം ശരി വയ്ക്കുന്ന തരത്തിലായിരുന്നു വിന്‍ഡീസ് ബൗളര്‍മാര്‍ നല്‍കിയ തുടക്കം. ആദ്യ ഓവറില്‍ തന്നെ ഡൊമിനിക് സിബ്ലേയെ മടക്കി കെമര്‍ റോച്ച് ഇംഗ്ലണ്ടിന് ആദ്യ മറുപടി നല്‍കി.

പിന്നീട് റോറി ബേണ്‍സും ജോ റൂട്ടും 46 റണ്‍സ് കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചുവെങ്കിലും റൂട്ട് 17 റണ്‍സ് നേടി റണ്ണൗട്ട് ആകുകയായിരുന്നു. ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 66 റണ്‍സാണ് നേടിയിട്ടുള്ളത്. ബെന്‍ സ്റ്റോക്‌സ് ആണ് ക്രീസിലുള്ളത്.

Top