ലോകകപ്പ് മൂന്നാം സ്ഥാനത്തിനായി ബെല്‍ജിയം കുതിപ്പ്; ഇംഗ്ലണ്ടിനെതിരെ മൂന്നാം മിനിറ്റില്‍ ഗോള്‍

സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗ്: ഫിഫ ലോകകപ്പില്‍ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പോരാട്ടത്തില്‍ ഇംഗ്ലണ്ടും ബെല്‍ജിയവും തമ്മില്‍ ഏറ്റുമുട്ടുന്നു.

ആദ്യ മൂന്നുമിനിറ്റില്‍ തന്നെ ബെല്‍ജിയം ഇംഗ്ലണ്ടിന്റെ ഗോള്‍വല കുലുക്കി.

സെന്റ്പീറ്റേഴ്‌സ്ബര്‍ഗിലാണ് മത്സരം നടക്കുന്നത്.

ഇംഗ്ലണ്ട് സെമിഫൈനലില്‍ ക്രൊയേഷ്യയോടും ബെല്‍ജിയം ഫ്രാന്‍സിനോടുമാണ് തോറ്റത്.

Top