ഐസിസി ഏകദിന റാങ്കിംഗിൽ ന്യൂസിലൻഡിനെ പിന്തള്ളി ഇംഗ്ലണ്ട് ഒന്നാമത്; ഇന്ത്യക്ക് നേട്ടം

ദുബായ്: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളിലെ തോല്‍വിക്ക് പിന്നാലെ ഐസിസി റാങ്കിംഗില്‍ ന്യൂസിലന്‍ഡിന് ഒന്നാം സ്ഥാനം നഷ്ടമായി. ഇംഗ്ലണ്ടാണ് ഇപ്പോള്‍ ഒന്നാമത്. റായ്പൂരില്‍ ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിന് മുമ്പ് ന്യൂസിലന്‍ഡിന് 115 റേറ്റിംഗ് പോയിന്റാണ് ഉണ്ടായിരുന്നത്. 113 പോയിന്റുള്ള ഇംഗ്ലണ്ട് രണ്ടാമതായിരുന്നു. 122 പോയിന്റോടെ ഓസ്‌ട്രേലിയ മൂന്നാമത്. നാലാം സ്ഥാനത്തുള്ള ഇന്ത്യക്കുണ്ടായിരുന്നത് 111 പോയിന്റാണ്.

പരമ്പരയിലെ രണ്ട് ജയത്തോടെ ഇന്ത്യ 113 പോയിന്റോടെ മൂന്നാം സ്ഥാനത്തായി. ഓസ്‌ട്രേലിയ നാലാം സ്ഥാനത്തേക്ക് വീണു. ന്യൂസിലന്‍ഡ് രണ്ടാമതുണ്ട്. പരമ്പരയിലെ അവസാന മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് ഒന്നാമതെത്താം. 106 പോയിന്റുള്ള പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്ക (100), ബംഗ്ലാദേശ് (95), ശ്രീലങ്ക (88), അഫ്ഗാനിസ്ഥാന്‍ (71), വെസ്റ്റ് ഇന്‍ഡീസ് (71) എന്നിവരാണ് പത്തുവരെയുളള സ്ഥാനങ്ങളില്‍.

Top