ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്ന്

ഓവല്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്ന് സൂചന. ആര്‍ അശ്വിന്‌ പകരം രവീന്ദ്ര ജഡേജയെ ഇന്ത്യ പരീക്ഷിച്ചേക്കും. ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ ടെസ്റ്റില്‍ മാത്രം തിളങ്ങിയ ഹര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പകരം ഹനുമ വിഹാരി ടെസ്റ്റ് അരങ്ങേറ്റം നടത്തും.

മോശം ഫോമില്‍ കളിക്കുന്ന ഓപ്പണര്‍മാരില്‍ ഒരാളെ മാറ്റി പൃഥിഷായ്ക്ക് അവസരം നല്‍കുമെന്നും സ്ഥീരികരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ഋഷഭിന് നിലവില്‍ ഭീഷണിയില്ല. ബാറ്റിങ്ങില്‍ കാര്യമായി ശോഭിച്ചില്ലെങ്കിലും വിക്കറ്റിന് പിന്നില്‍ ഋഷഭ് മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.

അത് കൊണ്ട് പുതുമുഖം എന്ന നിലയില്‍ ഋഷഭിന്റെ ബാറ്റിങ്ങിലെ പിഴവ് ടീം മാനേജ്‌മെന്റ് നിലവില്‍ പരിഗണിക്കില്ല. വെള്ളിയാഴ്ചയാണ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് തുടങ്ങുന്നത്.

Top