ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു

ഓവല്‍: ഇന്ത്യക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാലാം ടെസ്റ്റില്‍ നിന്ന് മാറിനിന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്ലറും സ്പിന്നര്‍ ജാക്ക് ലീച്ചും ടീമില്‍ തിരികെയെത്തി.

ബട്ലറിനു പകരം ടീമില്‍ ഉള്‍പ്പെടുത്തിയുരുന്ന സാം ബില്ലിങ്‌സ് കൗണ്ടി ക്രിക്കറ്റിലേക്ക് മടങ്ങും. പരമ്പരയിലെ അവസാന ടെസ്റ്റ് മാഞ്ചസ്റ്ററിലാണ് നടക്കുക. സ്പിന്നര്‍മാരെ സഹായിക്കുന്ന പിച്ചാണ് മാഞ്ചസ്റ്ററില്‍.

അതുകൊണ്ട് തന്നെ മത്സരത്തില്‍ ഇംഗ്ലണ്ട് ജാക്ക് ലീച്ചിനെയും മൊയീന്‍ അലിയെയും ഉള്‍പ്പെടുത്തിയേക്കും. ഇന്ത്യയും രണ്‍ സ്പിന്നര്‍മാരെ പരീക്ഷിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ പരമ്പരയിലാദ്യമായി ആര്‍ അശ്വിന്‍ കളിച്ചേക്കും.

 

Top