ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

റാഞ്ചി: ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. രണ്ട് മാറ്റങ്ങളോടെയാണ് ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് ഇറങ്ങുന്നത്. പേസര്‍ മാര്‍ക് വുഡ് വീണ്ടും ടീമിന് പുറത്തായി. ഒലി റോബിന്‍സണാണ് പകരക്കാരനായി ഇംഗ്ലണ്ട് ടീമില്‍ കളിക്കുക. സ്പിന്നര്‍ റെഹ്‌മാന്‍ അഹമ്മദിനും ഇംഗ്ലീഷ് ടീം വിശ്രമം അനുവദിച്ചിട്ടുണ്ട്. ഷുഹൈബ് അഹമ്മദാണ് പകരക്കാരനായി ഇറങ്ങുക.

ഇംഗ്ലണ്ട് ടീം: സാക്ക് ക്രൗളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍‌സ്റ്റോ, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), ടോം ഹാര്‍ട്‌ലി, ഒലി റോബിന്‍സണ്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഷുഹൈബ് ബഷീര്‍.

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ നാല് വിക്കറ്റുകളാണ് മാര്‍ക് വുഡ് വീഴ്ത്തിയത്. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് പേസര്‍ക്ക് ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ സാധിച്ചില്ല. നേരത്തെ രണ്ടാം ടെസ്റ്റില്‍ ഒഴിവാക്കപ്പെട്ട മാര്‍ക് വുഡ് മൂന്നാം ടെസ്റ്റില്‍ തിരിച്ചുവന്നിരുന്നു.

Top