ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ധരംശാല: ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഒരു മാറ്റമാണ് ഇംഗ്ലീഷ് ടീമിലുള്ളത്. പേസര്‍ ഒലി റോബിന്‍സണ് പകരം മാര്‍ക് വുഡ് ടീമില്‍ തിരിച്ചെത്തി. മോശം ഫോമിലുള്ള ജോണി ബെയര്‍‌സ്റ്റോയെ ടീമില്‍ നിലനിര്‍ത്തി. പരമ്പര ഇന്ത്യ നേടിയെങ്കിലും അഞ്ചാം ടെസ്റ്റ് വിജയിച്ച് തിരിച്ചുവരവിനാണ് ഇംഗ്ലീഷ് സംഘത്തിന്റെ ലക്ഷ്യം.

ഇംഗ്ലണ്ട് ടീം: സാക്ക് ക്രൗളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍‌സ്റ്റോ, ബെന്‍ സ്റ്റോക്‌സ്, ബെന്‍ ഫോക്‌സ്, ടോം ഹാര്‍ട്‌ലി, മാര്‍ക് വുഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഷുഹൈബ് ബഷീര്‍.

ഇന്ത്യന്‍ ടീമിനെ നാളെ രാവിലയെ പ്രഖ്യാപിക്കൂ. ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം ഉണ്ടാകും. പേസര്‍ ജസ്പ്രീത് ബുംറ മടങ്ങിയെത്തുമ്പോള്‍ ആകാശ് ദീപോ മുഹമ്മദ് സിറാജോ പുറത്തിരിക്കേണ്ടി വരും. മോശം ഫോമിലുള്ള രജത് പാട്ടിദാറിന് പകരം ദേവ്ദത്ത് പടിക്കലിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.

Top