രണ്ടാം ഏകദിനം; ഇന്ത്യക്ക് 247 റൺസ് വിജയലക്ഷ്യം

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 247 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49 ഓവറിൽ വിക്കറ്റ് 246 റൺസിന് ഓൾ ഔട്ടായി. തുടർച്ചയായ രണ്ടാം മത്സരത്തിലും മുൻനിര നിരാശപ്പെടുത്തിയപ്പോൾ 47 റൺസെടുത്ത മൊയീൻ അലിയാണ് ഇംഗ്ലണ്ടിൻറെ ടോപ് സ്കോറർ. ജോണി ബെയർസ്റ്റോ(38) ലിയാം ലിവിംഗ്സ്റ്റൺ(33), ഡേവിഡ് വില്ലി(41) എ ന്നിവരുടെ ചെറുത്തുനിൽപ്പാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ഇന്ത്യക്കായി യുസ്‌വേന്ദ്ര ചാഹൽ നാലു വിക്കറ്റെടുത്തപ്പോൾ ഹാർദ്ദിക് പാണ്ഡ്യയും ജസ്പ്രീത് ബുമ്രയും രണ്ടു വിക്കറ്റ് വീതമെടുത്തു.

Top