ഇംഗ്ലണ്ട്-പാക് പരമ്പര; ആദ്യ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു

ലണ്ടന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിനു പിന്നാലെ ഇംഗ്ലണ്ട്-പാക് പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നു. പാകിസ്ഥാനെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത ടെസ്റ്റ് പരമ്പര. ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. വിന്‍ഡീസിനെതിരേ 2-1ന് വെന്നിക്കൊടി പാറിച്ച അതേ ടീമിനെ തന്നെ ഇംഗ്ലണ്ട് നിലനിര്‍ത്തുകയായിരുന്നു. ആഗസ്റ്റ് അഞ്ചിനാണ് ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിലുള്ള മൂന്നു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്.

കൗണ്ടി ക്രിക്കറ്റ് ആഗസ്റ്റ് ഒന്നിനു ശനിയാഴ്ച പുനരാരംഭിക്കുകയാണ്. രോഗ പ്രതിരോധ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് സുരക്ഷിത അന്തരീക്ഷത്തില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍ ഞങ്ങള്‍ക്കു മതിയായ റിസര്‍വ് താരങ്ങളെ വേണം. പക്ഷെ അതോടൊപ്പം കഴിയാവുന്ന റിസര്‍വ്വ് താരങ്ങള്‍ക്കു കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ അവസരവും ഞങ്ങള്‍ നല്‍കേണ്ടതുണ്ട്. ടീം ഏറ്റവുമധികം സന്തുലിതമാക്കുന്നതിനു വേണ്ടി പാകിസ്ഥാനെതിരായ പരമ്പരയില്‍ റിസര്‍വ് നിരയില്‍ ഇംഗ്ലണ്ട് മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നും സ്മിത്ത് വിശദമാക്കി. അടച്ചിട്ട സ്റ്റേഡിയത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചു കൊണ്ടാണ് ഇംഗ്ലണ്ട്- പാക് ടെസ്റ്റ് പരമ്പര നടക്കുക.

ഇംഗ്ലണ്ട് ടെസ്റ്റ് ടീം

ജോ റൂട്ട് (ക്യാപ്റ്റന്‍), ജെയിംസ് ആന്‍ഡേഴ്സന്‍, ജോഫ്ര ആര്‍ച്ചര്‍, ഡൊമിനിക്ക് ബെസ്സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്ലര്‍, സാക്ക് ക്രോളി, സാം കറെന്‍, ഓലി പോപ്പ്, ഡോം സിബ്ലി, ബെന്‍ സ്റ്റോക്സ്, ക്രിസ് വോക്സ്, മാര്‍ക്ക് വുഡ്.

റിസര്‍വ് താരങ്ങള്‍- ജെയിംസ് ബ്രേസി, ബെന്‍ ഫോക്സ്, ജാക്ക് ലീച്ച്, ഡാന്‍ ലോറന്‍സ്.

Top