‘പാന്‍മസാല ചവച്ച് പൊതു ഇടത്തില്‍ തുപ്പരുത്’; ഇംഗ്ലണ്ടില്‍ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് !

ലണ്ടന്‍: ഇംഗ്ലണ്ടില്‍ വരെ നാണക്കേടായി ഇന്ത്യക്കാരുടെ പാന്‍മസാല ശീലം. പാന്‍ മസാല ചവച്ച് പരിസരം നോക്കാതെ തുപ്പിവയ്ക്കുന്ന ശീലവും ഇന്ത്യക്കാര്‍ക്കുണ്ട്. ഇക്കാരണം കൊണ്ട് ഇംഗ്ലണ്ടിലെ ലെസസ്റ്റര്‍ സിറ്റിയില്‍ ഇന്ത്യന്‍ ജനതയെക്കുറിച്ച് വളരെ മോശം അഭിപ്രായമാണുള്ളത്. നടപ്പാതയിലും വഴിയോരത്തും തുപ്പിയിട്ടാല്‍ കനത്ത പിഴ നല്‍കേണ്ടി വരുമെന്ന് നഗരത്തില്‍ സൈന്‍ ബോര്‍ഡ് വച്ചിരിക്കുകയാണ് ഭരണകൂടം. അതും ഗുജറാത്തി ഭാഷയില്‍. പാന്‍ മസാലയുടെ പ്രദേശത്തെ പ്രധാന ഉപഭോക്താക്കള്‍ ഇവരാണെന്നറിഞ്ഞാണ് ഈ നീക്കം.

പാശ്ചാത്യ രാജ്യങ്ങളില്‍ ചെല്ലുമ്പോഴോ, വികസിത രാജ്യങ്ങളിലെത്തുമ്പോഴോ ഇന്ത്യാക്കാര്‍ ആ നാടുകളിലെ നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരാണെന്നും പറയാറുണ്ട്. എന്നാല്‍ ആ പതിവും തെറ്റിച്ചിരിക്കുകയാണ് ലൈസെസ്റ്റര്‍ സിറ്റിയിലെ ഇന്ത്യക്കാര്‍.

നിലവില്‍ 12 ലക്ഷം ഇന്ത്യാക്കാര്‍ യുകെയില്‍ താമസിക്കുന്നുണ്ടെന്നാണ് വിവരം. ഇതില്‍ തന്നെ ആറ് ലക്ഷം പേരും ഗുജറാത്തില്‍ നിന്നുള്ളവരാണ്.

Top