ഇംഗ്ലണ്ടും പാക് പര്യടനത്തില്‍ നിന്ന് പിന്മാറിയേക്കും

ന്യൂസീലന്‍ഡിനു പിന്നാലെ ഇംഗ്ലണ്ടും പാക് പര്യടനത്തില്‍ നിന്ന് പിന്മാറാനൊരുങ്ങുന്നു. അടുത്ത മാസം നടത്താനിരിക്കുന്ന പര്യടനത്തില്‍ നിന്ന് ഇംഗ്ലണ്ട് പിന്മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഏറെ വൈകാതെ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനമെടുക്കും. ഇംഗ്ലണ്ട് കൂടി പിന്മാറിയാല്‍ തങ്ങളുടെ ഹോം മത്സരങ്ങള്‍ക്കുള്ള വേദി വീണ്ടും യുഎഇയിലേക്ക് മാറ്റാന്‍ പിസിബി നിര്‍ബന്ധിതരാവും.

അതേസമയം, പര്യടനത്തില്‍ നിന്ന് പിന്മാറിയ ന്യൂസീലന്‍ഡിനെതിരെ ഐസിസിക്ക് പരാതി നല്‍കുമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടിക്കെതിരെ ഐസിസിയെ സമീപിക്കുമെന്ന് പിസിബി ചെയര്‍മാന്‍ റമീസ് രാജ പറഞ്ഞു. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് റമീസ് രാജ മുന്നറിയിപ്പ് നല്‍കിയത്.

സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ചാണ് ആദ്യ ഏകദിനം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പര്യടനത്തില്‍ നിന്ന് കിവീസ് പിന്മാറിയത്. മൂന്ന് ഏകദിനങ്ങളും രണ്ട് ടി-20 മത്സരങ്ങളുമാണ് പര്യടനത്തില്‍ ഉണ്ടായിരുന്നത്.

 

Top