ആദ്യ ഏകദിനത്തില്‍ അയര്‍ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച് ജോഫ്ര ആര്‍ച്ചര്‍. ഇംഗ്ലണ്ടും അയര്‍ലണ്ടും തമ്മില്‍ നടന്ന മത്സരത്തില്‍ നിന്ന് ഒരു വിക്കറ്റ് നേടാനും താരത്തിന് സാധിച്ചു.
198 റണ്‍സിനു അയര്‍ലണ്ട് ഓള്‍ഔട്ട് ആയ മത്സരത്തില്‍ തന്റെ എട്ട് ഓവറില്‍ നിന്ന് 40 റണ്‍സ് വഴങ്ങിയാണ് ജോഫ്ര കന്നി വിക്കറ്റ് സ്വന്തമാക്കിയത്. അയര്‍ലണ്ട് നിരയില്‍ 31 റണ്‍സ് നേടിയ മാര്‍ക്ക് റിച്ചാര് അഡൈറിനെയാണ് ജോഫ്ര പുറത്താക്കിയത്. മത്സരത്തില്‍ ഒരു ക്യാച്ചും ജോഫ്ര നേടി. 33 റണ്‍സ് നേടിയ പോള്‍ സ്റ്റിര്‍ലിംഗിന്റെ ക്യാച്ചാണ് താരം നേടിയത്.