പുതിയ ചരിത്രം കുറിച്ച് ഇംഗ്ലണ്ട്; 142 വര്‍ഷം, 500 എവേ ടെസ്റ്റ് കളിക്കുന്ന ആദ്യ രാജ്യം

പോര്‍ട്ട് എലിസബത്ത്: ചരിത്ര നേട്ടവുമായി ഇംഗ്ലണ്ട്. 142 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി 500 എവേ ടെസ്റ്റ് കളിക്കുന്ന ആദ്യ രാജ്യം എന്ന നേട്ടമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് കളിക്കാന്‍ ഇറങ്ങിയതോടെയാണ് ഇംഗ്ലണ്ട് ഈ നേട്ടം സ്വന്തമാക്കിയത്.

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ 1877 മാര്‍ച്ച് 15 മുതല്‍ 19 വരെയായിരുന്നു ഇംഗ്ലണ്ടിന്റെ ആദ്യ ടെസ്റ്റ് നടന്നത്.

499 എവേ ടെസ്റ്റുകളില്‍ 149 എണ്ണത്തില്‍ ജയിക്കുകയും 182 മത്സരത്തില്‍ പരാജയപ്പെടുകയും ചെയ്തു. ഇംഗ്ലണ്ട് സ്വന്തം നാട്ടില്‍ ഇതുവരെ 521 ടെസ്റ്റുകളാണ് കളിച്ചത്. 1000 ടെസ്റ്റിന് മുകളില്‍ കളിക്കുന്ന ഏക രാജ്യം എന്ന നേട്ടം കൂടി ഇംഗ്ലണ്ടിനുണ്ട്.

Top