ബ്രസീല്‍- ബെല്‍ജിയം ടീമുകളുമായി സൗഹൃദ മത്സരം കളിക്കാന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍

വെംബ്ലി: അടുത്ത വര്‍ഷം മാര്‍ച്ചില്‍ ബ്രസീല്‍, ബെല്‍ജിയം ടീമുകളുമായി സൗഹൃദ മത്സരം കളിക്കാന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍. മാര്‍ച്ച് 23നാണ് ബ്രസീലും ഇംഗ്ലണ്ടും തമ്മില്‍ സൗഹൃദ പോരാട്ടം നടക്കുക. 2017ന് ശേഷം ഇതാദ്യമായാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ മത്സരിക്കാനൊരുങ്ങുന്നത്. മാര്‍ച്ച് മാസത്തില്‍ തന്നെ സ്‌പെയിനുമായും ബ്രസീലിന് സൗഹൃദ മത്സരമുണ്ട്. മാര്‍ച്ച് 26നാണ് ഇംഗ്ലണ്ട് ബെല്‍ജിയത്തെ നേരിടുക.

യൂറോ കപ്പിന് മുമ്പായി മികച്ച ടീമുകളുമായി മത്സരിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നാണ് ഇംഗ്ലണ്ട് മാനേജര്‍ ഗാരത് സൗത്ത്‌ഗേറ്റിന്റെ പ്രതികരണം. ശക്തരായ ടീമുകള്‍ക്കെതിരെ മത്സരിക്കാന്‍ കഴിയുന്ന ഓരോ അവസരവും ഉപയോഗിക്കുമെന്നും ഇം?ഗ്ലണ്ട് മാനേജര്‍ വ്യക്തമാക്കി.

മികച്ച ടീമുകളുമായി എപ്പോഴും മത്സരങ്ങള്‍ നടത്താന്‍ ശ്രമിക്കുമെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ പ്രതികരിച്ചു. ഇത് ബ്രസീല്‍ ടീമിന്റെ സാങ്കേതിക തികവിന് സഹായിക്കും. ദേശീയ ടീമിനെ കൂടുതല്‍ വിലയിരുത്താനും സൗഹൃദ മത്സരങ്ങള്‍ സഹായിക്കും. ഇംഗ്ലണ്ടിനും സ്‌പെയിനിനുമെതിരായ മത്സരങ്ങള്‍ മികച്ചതാകുമെന്നും ബ്രസീല്‍ ഫുട്‌ബോള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

 

Top