എജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ തോറ്റ ഇന്ത്യന്‍ ടീമിനെ പരിഹസിക്കുന്ന ഇംഗ്ലീഷ് ആരാധകര്‍

ലണ്ടന്‍ : എജ്ബാസ്റ്റണില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ടീമിനെ പരിഹസിച്ചു കൊണ്ടുള്ള ഇംഗ്ലീഷ് ആരാധകരുടെ വീഡിയോ പുറത്ത്.

ഒന്നാം ഇന്നിങ്‌സില്‍ കൊഹ്‌ലി സെഞ്ചുറി നേടിയപ്പോള്‍ ഇന്ത്യന്‍ ആരാധകരായ ‘ഭാരത് ആര്‍മി’, We have got Kohli, Virat Kohli, I just don’t think you understand, he’s MS Dhoni’s man, he smashes Pakistan, we have got Virat Kohli’ (ഞങ്ങള്‍ക്ക് കോഹ്‌ലിയുണ്ട്, വിരാട് കൊഹ്‌ലി, നിങ്ങള്‍ക്കു മനസ്സിലാകുമെന്നു ഞാന്‍ കരുതുന്നില്ല, എം.എസ്. ധോണിയുടെ ആളാണയാള്‍, പാക്കിസ്ഥാനെ അടിച്ചോടിച്ചയാള്‍, ഞങ്ങള്‍ക്ക് വിരാട് കൊഹ്‌ലിയുണ്ട്) എന്നു പാടിയിരുന്നു. ഇതിനുള്ള മറുപടിയാണ് ഇംഗ്ലിഷ് ആരാധകരുടെ പരിഹാസമെന്നു കരുതുന്നു.

മല്‍സരത്തിനുശേഷം സ്റ്റേഡിയത്തില്‍നിന്ന് മടങ്ങുന്ന ഇന്ത്യന്‍ ടീം ബസിനു മുന്‍പിലാണ്, ‘Where is you kohli gone/ W have James Anderosn’ (എവിടെപ്പോയി നിങ്ങളുടെ കൊഹ്‌ലി, ഞങ്ങള്‍ക്ക് ജയിംസ് ആന്‍ഡേഴ്‌സനുണ്ട്) എന്ന വരികള്‍ പാടി ഇംഗ്ലിഷ് ആരാധകര്‍ നൃത്തം ചെയ്തത്. ഇതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.

Top