ഇന്ത്യക്കാരെ കളിയാക്കി ട്വീറ്റ്; പ്രമുഖ ക്രിക്കറ്റ് താരങ്ങൾക്കെതിരെ അന്വേഷണം

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൽ വീണ്ടും അസ്വാരസ്യങ്ങൾ ഉരുത്തിരിയുന്നു. വംശീയ അധിക്ഷേപവും ലൈംഗിക പരാമ‍ർശവും നടത്തിയതിന് ഒല്ലി റോബിൻസണെ അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തിരുന്നു. 2013ൽ ചെയ്ത ട്വീറ്റാണ് താരത്തിന് വിനയായത്. ന്യൂസിലൻറിനെതിരെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ബോളിങിലും ബാറ്റിങിലും മികച്ച പ്രകടനമാണ് റോബിൻസൺ കാഴ്‌ച വെച്ചിരുന്നത്.

നായകൻ ഓയിൻ മോ‍ർഗനും സൂപ്പ‍ർതാരം ജോസ് ബട്ട‍്‍ലർക്കുമെതിരെ ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് ഇംഗ്ലീഷ് ആൻറ് വെയ‍്‍ൽസ് ക്രിക്കറ്റ് ബോ‍ർഡ്. ഇന്ത്യക്കാരെ കളിയാക്കി കൊണ്ടുള്ള ട്വീറ്റിനെതിരെയാണ് അന്വേഷണം. 2018 മെയ് 13ന് മോ‍ർഗനെ അഭിനന്ദിച്ച് ബട്ട‍്‍ലർ ചെയ്ത ട്വീറ്റാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

Top