പുതിയ കോച്ചിനെ തിരഞ്ഞ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം; മുന്‍പന്തിയില്‍ ഇവരൊക്കെ

ഷസ് ടെസ്റ്റിന് ശേഷം ഇംഗ്ലണ്ടിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പിന്മാറാന്‍ ഒരുങ്ങുകയാണ് ട്രെവര്‍ ബെയ്‌ലിസ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബായ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിലാകും ഇനി മുതല്‍ ബെയ്‌ലിസ് പരിശീലകനായി പ്രവര്‍ത്തിക്കുക. ബെയ്‌ലിസ് ടീം വിടുന്നതിനാല്‍ തന്നെ അദ്ദേഹത്തിന് പകരം ക്യാപ്റ്റനെ കണ്ടെത്താനുള്ള അന്വേഷണം ഇംഗ്ലണ്ട് ഇപ്പോഴേ ആരംഭിച്ച് കഴിഞ്ഞു.

അതിനായി ഇംഗ്ലണ്ട് തയ്യാറാക്കിയ പട്ടികയില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നവരാണ് നിലവിലെ പാകിസ്ഥാന്‍ പരിശീലകനായ മിക്കി ആര്‍തര്‍, വെസ്റ്റിന്‍ഡീസിന്റെ ഓട്ടിസ് ഗിബ്‌സണ്‍, മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ഗാരി കിര്‍സ്റ്റണ്‍ എന്നിവര്‍.

മുമ്പ് ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകള്‍ക്കൊപ്പം പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ദക്ഷിണാഫ്രിക്കക്കാരനായ മിക്കി ആര്‍തര്‍.
2017 ല്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയതും ആര്‍തര്‍ക്ക് കിഴിലായിരുന്നു. മുന്‍പ് രണ്ട് തവണ ഇംഗ്ലണ്ടിന്റെ ബോളിംഗ്പരിശീലകനായി സേവനം അനുഷ്ഠിച്ച താരമാണ് വിന്‍ഡീസുകാരനായ ഓട്ടിസ് ഗിബ്‌സണ്‍.

2017ല്‍ ദക്ഷിണാഫ്രിക്കയുടെ കോച്ചായും അദ്ദേഹം സ്ഥാനമേറ്റെടുത്തിരുന്നു. ഇതിന് പുറമെ മുന്‍ ദക്ഷിണാഫ്രിക്കാന്‍ ഇതിഹാസ താരവും, 2011 ലെ ഏകദിന ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ടീമിന്റെ പരിശീലകനുമായിരിന്ന ഗാരി കിര്‍സ്റ്റണേയും കോച്ചിംഗ് സ്ഥാനത്തേക്ക് ഇംഗ്ലണ്ട് പരിഗണിക്കുന്നുണ്ട്.

Top