അഹമ്മദാബാദ് ടെസ്റ്റ്: ആദ്യ ദിനം സ്വന്തമാക്കി ഇന്ത്യ

ഹമ്മദാബാദില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മിന്നുന്ന ജയം. സീനിയര്‍ താരം അശ്വിനെ കാഴ്ചക്കാരനാക്കി അക്‌സര്‍ പട്ടേല്‍ മിന്നും പ്രകടനം പുറത്തെടുത്തു.

ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് എന്ന നിലയിലാണ്. ഇംഗ്ലണ്ടിന്റെ സ്കോറിനൊപ്പമെത്താൻ ഇന്ത്യയ്ക്ക് ഇനി 13 റണ്‍സ് കൂടി വേണം.

കരിയറിലെ രണ്ടാം ടെസ്റ്റില്‍ തന്നെയാണ് ആറു വിക്കറ്റ് വീഴ്ത്തി അക്‌സര്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്. ഈ പരമ്പരയിലായിരുന്നു അക്‌സറിന്റെ ടെസ്റ്റ് അരങ്ങേറ്റം. കേവലം 48.4 ഓവറുകള്‍ മാത്രമാണ് ഇംഗ്ലീഷ് താരങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. ആദ്യ ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റെ വീഴ്ത്താനായുള്ളൂവെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അശ്വിന്റെ തകര്‍പ്പന്‍ പെര്‍ഫോമന്‍സിന് മുന്നില്‍ അക്‌സറിന്റെ പ്രകടനം മറഞ്ഞു. ആസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കിടെ പരിക്കേറ്റ രവീന്ദ്ര ജഡേജക്ക് പകരക്കാരനായാണ് അക്സര്‍ ടീമിലെത്തുന്നത്.

പരിക്ക് മാറിയെത്തിയ പേസര്‍ ഉമേഷ് യാദവ് ഇന്ത്യയുടെ അന്തിമ ഇലവനില്‍ ഇടംപിടിച്ചില്ല. മുഹമ്മദ് സിറാജിന് പകരം ജസ്പ്രീത് ബുമ്രയും കുല്‍ദീപ് യാദവിന് പകരം വാഷിംഗ്ടണ്‍ സുന്ദറും ടീമിലെത്തി.

Top