കോഹ്‌ലിയും ബുമ്രയും തിരിച്ചെത്തി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ബിര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടി ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത്, ജസ്പ്രിത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ദീപക് ഹൂഡയെ ഒഴിവാക്കി.

കീപ്പറായി പന്ത് തിരിച്ചെത്തിയെങ്കിലും ദിനേഷ് കാര്‍ത്തിക് പ്ലെയിങ് ഇലവനില്‍ ഇടം പിടിച്ചു. സൂര്യകുമാര്‍ യാദവും ടീമിലുണ്ട്. ഇംഗ്ലണ്ട് ടീമില്‍ രണ്ട് മാറ്റങ്ങളാണ് ഉള്ളത്. ടൈമല്‍ മില്‍സി, ടോപ്‌ലി എന്നിവര്‍ക്ക് പകരം റിച്ചാര്‍ഡ് ഗ്ലീസന്‍, ഡേവിഡ് എല്ലി എന്നിവര്‍ ടീമിലെത്തി.

Top