പാക് താരങ്ങളെ ഐപിഎല്‍ കളിപ്പിക്കണമെന്ന് ഇംഗ്ലണ്ട് നായകന്‍

ബാബര്‍ അസാം ഉള്‍പ്പെടെയുള്ള പാകിസ്ഥാന്‍ താരങ്ങളെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിപ്പിക്കേണ്ടതാണെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. ഐ.പി.എല്‍ പതിമൂന്നാം സീസണ്‍ യുഎഇയില്‍ ആരംഭിക്കുന്നതിനു മുന്നോടിയായാണ് നാസര്‍ ഹുസൈന്റെ പ്രസ്താവന.

‘ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ കാര്യങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. എന്നാല്‍ ഇന്ത്യയും പാകിസ്ഥാനും പരസ്പരം കളിക്കാതിരിക്കുന്നത് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതരേയും ലിവര്‍പൂള്‍ എവര്‍ട്ടനെതിരേയും ആഴ്‌സണല്‍ ടോട്ടനത്തിനെതിരെയും കളിക്കില്ലെന്ന് പറയുന്നതു പോലെയാണ്. പാകിസ്ഥാന്‍ താരങ്ങള്‍ക്ക് ഐ.പി.എല്ലിലും അവസരമില്ല.’

‘ഐ.പി.എല്‍ ഉടന്‍തന്നെ ആരംഭിക്കുകയാണ്. എന്നാല്‍ ബാബര്‍ അസമിന് അവസരമില്ല. മികച്ച താരമായ ബാബര്‍ അവിടെ ഉണ്ടാകേണ്ടതാണ്. എല്ലാവരും കൊഹ്‌ലി, സ്മിത്ത്, വില്യംസണ്‍, റൂട്ട് എന്നിവരെക്കുറിച്ച് പറയുന്നു. എന്നാല്‍ അഞ്ചാമനായി ബാബര്‍ അസാം ഉണ്ടെന്ന കാര്യം മറക്കണ്ട.’ നാസര്‍ ഹുസൈന്‍ പറഞ്ഞു.

Top