ട്വന്‍റി-ട്വന്‍റി വനിതാ ലോകകപ്പില്‍ ഇന്ത്യ പുറത്ത്; 8 വിക്കറ്റിന് ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിച്ചു

ആന്റിഗ്വ : വനിത ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ പുറത്ത്. സെമിയില്‍ 8 വിക്കറ്റിന് ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിച്ചു.

മിത്താലി രാജ് ഇല്ലാതെ കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് 19.3 ഓവറില്‍ 112 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. സ്മൃതി മന്ദാനയ്ക്കും, ജമീമ റോഡ്രിഗസിനും മാത്രമാണ് ഇംഗ്ലണ്ട് ബൗളിംഗിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായത്.

മന്ദാന 34റണ്‍സും, റോഡ്രിഗസ് 26റണ്‍സും നേടി. ഇംഗ്ലണ്ടിന് വേണ്ടി ഹെതര്‍ നൈറ്റ് 3 വിക്കറ്റും, ഗോര്‍ഡന്‍, സോഫിയ എക്ലസ്റ്റണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

അതേ സസമയം മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തില്‍ 2 വിക്കറ്റ് നഷ്ടാമയെങ്കിലും പിന്നാലെ ഇറങ്ങിയ ജോണ്‍സിന്റെയും നതാലിയ ഷിവെറിന്റെയും അര്‍ധസെഞ്ച്വറി മികവിലാണ് ഇംഗ്ലണ്ട് ഇന്ത്യയെ തകര്‍ത്തത്

കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ഒമ്പത് റണ്‍സിനാണ് ഇന്ത്യയെ ഇംഗ്ലണ്ട് കീഴടക്കിയത്.

ഇംഗ്ലണ്ട് ഫൈനലില്‍ ഓസ്ട്രേലിയയെ ആണ് നേരിടേണ്ടത്. സെമിയില്‍ വെസ്റ്റ് ഇന്‍ഡീസിനെ 71 റണ്‍സിന് വിജയിച്ചാണ് ഓസ്ട്രേലിയ കലാശപ്പോരിന് യോഗ്യത നേടിയത്.

Top