ടെസ്റ്റിനുള്ള പരിശീലനത്തിനിടെ റോറി ബേണ്‍സോയ്ക്ക് പരിക്ക്

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിനുള്ള പരിശീലനത്തിനിടെ റോറി ബേണ്‍സോയ്ക്ക് പരിക്ക്. വാമപ്പിനായി ഫുട്‌ബോള്‍ കളിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്. താരത്തിന്റെ കണങ്കാലിനാണ് പരുക്കേറ്റത്.

‘ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പരിശീലനത്തിനിടെ ഇനി മുതല്‍ ഫുട്‌ബോള്‍ കളി വേണ്ട.’ എന്ന നിര്‍ദ്ദേശവുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ ആഷ്‌ലി ജൈല്‍സ് എത്തുകയും ചെയ്തു.

ഇംഗ്ലണ്ടുമായ മത്സരിച്ച ആദ്യ ടെസ്റ്റില്‍ 84 റണ്‍സ് നേടി റോറി ബേണ്‍സ് ടോപ് സ്‌കോറര്‍ ആവുകയും ചെയ്തു.

Top