ലോകകപ്പ് സെമി; ഇംഗ്ലണ്ട് ഇന്ന് ഓസ്‌ട്രേലിയയെ നേരിടും

ലോകകപ്പ് ക്രിക്കറ്റില്‍ രണ്ടാം സെമി മത്സരത്തില്‍ ഇംഗ്ലണ്ട് ഇന്ന് ഓസ്‌ട്രേലിയയെ നേരിടും. നിലവിലെ ചാമ്പ്യന്മാരായ ആസ്‌ട്രേലിയ ഒമ്പത് മത്സരങ്ങളില്‍ നിന്ന് ഏഴു ജയങ്ങളുമായി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ആറു ജയങ്ങളടക്കം 12പോയന്റ് നേടി മൂന്നാം സ്ഥാനത്താണ് ഇംഗ്ലണ്ട്.

മുന്‍നിര ബാറ്റ്‌സ്മാന്‍ ഉസ്മാന്‍ ഖ്വാജ, ഓള്‍റൗണ്ടര്‍ മാര്‍കസ് സ്‌റ്റോയ്‌നിസ് എന്നിവര്‍ക്ക് പരിക്കേറ്റത് ആസ്‌ട്രേലിയക്ക് കനത്ത തിരിച്ചടിയേകിയിരിക്കുകയാണ്. കരുത്തരായ ഇന്ത്യയെയും ന്യൂസിലന്‍ഡിനെയും ആധികാരികമായി തോല്‍പിച്ചെത്തുന്ന ഇംഗ്ലീഷ് നിര തികഞ്ഞ ആത്മവിശ്വാസത്തിലുമാണ്.

Top