ടി20 ലോക കിരീടം ഇംഗ്ലണ്ടിന്

മെൽബൺ: ബെൻ സ്‌റ്റോക്‌സിന്റെ ഇച്ഛാശക്തിക്ക് മുന്നിൽ പാകിസ്ഥാനും മുട്ടുമടക്കി. ടി20 ലോകകിരീടം സ്വന്തമാക്കി ഇംഗ്ലണ്ട്. ഫൈനലിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്തെറിഞ്ഞാണ് ഇംഗ്ലണ്ട് രണ്ടാം ടി20 ലോകകിരീടം സ്വന്തമാക്കിയത്. ആവേശം അവസാന നിമിഷം വരെ നിന്ന, ജയ പരാജയങ്ങൾ മാറി മറിഞ്ഞ ഫൈനലിൽ പാകിസ്ഥാൻ ഉയർത്തിയ വെല്ലുവിളി സമർഥമായി അതിജീവിച്ചാണ് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തപ്പോൾ ഇംഗ്ലണ്ട് ഒരോവർ ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്താണ് വിജയവും കപ്പും സ്വന്തമാക്കിയത്. 1992ലെ ഏകദിന ലോകകപ്പിനെ അനുസ്മരിപ്പിക്കും വിധം ഫൈനലിലേക്ക് കുതിച്ചെത്തിയ പാകിസ്ഥാനെ ബാറ്റിങിലും ബൗളിങിലും നിഷ്പ്രഭമാക്കിയാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ടി20 ലോക കിരീട നേട്ടം.

Top